നോട്ടെണ്ണുന്ന മിഷ്യന് ഉപയോഗമുണ്ടെന്ന് മാണിഗ്രൂപ്പ് കൊഴുവനാലിൽ തെളിയിച്ചെന്ന് ബിജെപി:ജോലിക്ക് കൂലി വിവാദം കൊഴുക്കുന്നു - Kottayam Media

Kerala

നോട്ടെണ്ണുന്ന മിഷ്യന് ഉപയോഗമുണ്ടെന്ന് മാണിഗ്രൂപ്പ് കൊഴുവനാലിൽ തെളിയിച്ചെന്ന് ബിജെപി:ജോലിക്ക് കൂലി വിവാദം കൊഴുക്കുന്നു

Posted on

 

കോട്ടയം :   കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ സ്വാതന്ത്ര അംഗത്തിനെ 3.5 ലക്ഷം രൂപയും ഭാര്യക്ക് ജോലിയും വാഗ്ദാനം നൽകിയെന്ന സ്വാതന്ത്ര അംഗത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രക്ഷോഭങ്ങൾ കൊഴുക്കുന്നു.ഇന്നലെ ബിജെപി യുടെ ഊഴമായിരുന്നു.ഇന്നും പല സംഘടനകളും സമരം പ്ലാൻ ചെയ്തിട്ടുണ്ട്.

 

 

പഞ്ചായത്ത്‌ ഭരണ സമതി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കൊഴുവനാൽ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത്‌ പടിക്കൽ ധർണയും നടത്തി.വോട്ടെണ്ണുന്ന മെഷീന് ഉപയോഗമുണ്ടെന്നു മാണി ഗ്രൂപ്പുകാർ കൊഴുവനാൽ പഞ്ചായത്തിൽ തെളിയിച്ചിരിക്കുകയാണെന്നു ബിജെപി കൗൺസിലർ അഡ്വ ജി  അനീഷ് പറഞ്ഞു.ബിജെപി ക്കു ഈ പഞ്ചായത്തിൽ നിർണ്ണായകമായ മൂന്ന് പഞ്ചായത്ത് അംഗങ്ങളാണ് ഉള്ളത്.പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് പി. എസ്. സുരേഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: ജി അനീഷ്‌ ധർണ ഉദ്‌ഘാടനം  ചെയ്തു. രാജേഷ് മേവിട, വി കുട്ടികൃഷ്ണൻ, പഞ്ചായത്ത്‌ മെമ്പർമാരായ സ്മിത വിനോദ്, മഞ്ജു ദിലീപ് തുടങ്ങിയവർ സംസാരിച്ചു.

എന്നാൽ വൈസ് പ്രസിഡണ്ട് രാജേഷിന്റെ ആരോപണങ്ങളെ കേരളാ കോൺഗ്രസ് (എം) അപലപിച്ചു.വസ്തുതാപരമല്ലാത്ത ഈ ആരോപണത്തെ നേരിടാൻ കേരളാ കോൺഗ്രസ് എം ഇന്നലെ രാത്രി തന്നെ അടിയന്തിര യോഗം ചേർന്നിരുന്നു.വൈസ് പ്രസിഡന്റിനോട് രാജി എഴുതി വാങ്ങണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.യു  ഡി എഫിൽ മൂന്ന് അംഗങ്ങളാണുള്ളത്.അവരും ,ബിജെപി യുമായി നീക്കി പോക്കുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്.ബിജെപി യുടെ വോട്ടു നേടി ജില്ലാ പഞ്ചായത്തിൽ വിജയിച്ച ഒരു യു  ഡി എഫ് മെമ്പറാണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത്.

കൊഴുവനാൽ പഞ്ചായത്തിലെ കക്ഷി നില

എൽ ഡി ഫ് 

കേരളാ കോൺഗ്രസ് (എം) 4
സിപിഐ(എം) 2
സ്വതന്ത്രൻ  1
ആകെ  7

യു  ഡി എഫ് 
കേരളാ കോൺഗ്രസ് 2
കോൺഗ്രസ്  1
ആകെ 3

ബിജെപി  3

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version