അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പാലിൽ വിഷം കലർത്തി കൊന്നു; രണ്ടാനമ്മ അറസ്റ്റിൽ - Kottayam Media

Crime

അഞ്ചു മാസം പ്രായമുള്ള പെൺകുഞ്ഞിനെ പാലിൽ വിഷം കലർത്തി കൊന്നു; രണ്ടാനമ്മ അറസ്റ്റിൽ

Posted on

മംഗളൂരു: നവജാത ശിശുവിനെ പിതാവിന്റെ രണ്ടാം ഭാര്യ പാലിൽ വിഷം കലർത്തി നൽകി കൊന്നതായി പരാതി. സംഭവത്തിൽ സിദ്ധപ്പയുടെ രണ്ടാം ഭാര്യ ദേവമ്മയെ(41) പൊലീസ് അറസ്റ്റ് ചെയ്തു. യഡ്ഗിരി ബാബല ഗ്രാമത്തിൽ സിദ്ധപ്പ-ശ്രീദേവി ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്.

ശ്രീദേവിയിൽ മക്കൾ ഉണ്ടാവാത്തതിനാലാണ് സിദ്ധപ്പ മറ്റൊരു വിവാഹം ചെയ്തതെന്ന് പോലീസ് പറഞ്ഞു.ആ ദാമ്പത്യത്തിൽ നാല് മക്കൾ പിറന്നു. ശ്രീദേവി കുഞ്ഞിന് ജന്മം നൽകിയതോടെ സ്വത്തിന് അവകാശിയാവുന്നത് തടയാനാണ് ക്രൂരകൃത്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version