മലപ്പുറം: നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് ഷിരൂരില്‍ ലോറി അപകടത്തില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫ്.

തന്റെ ആദ്യ രാഷ്ട്രീയവേദിയാണിതെന്നും ഈ നാടിന് പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ പി വി അന്‍വറിന് വോട്ട് ചെയ്യണമെന്നും മനാഫ് അഭ്യർത്ഥി

‘ജീവിതത്തിലെ ആദ്യത്തെ രാഷ്ട്രീയവേദിയാണിത്. അത് ഈ നാട്ടിലാണ്. കേരളത്തിന്റെ ശാപം എന്ന് പറയുന്നത് എന്ത് തെറ്റിനെയും അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്. ഞമ്മളെ വാപ്പ തെറ്റ് ചെയ്താലും അതിനെതിരെ പ്രതികരിക്കണം. പി വി അന്‍വര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ഇന്നിവിടെ ഉണ്ട്.
പ്രസക്തമായ ആവശ്യങ്ങളും ആരോപണങ്ങളുമാണ് അന്‍വര്‍ ഉന്നയിച്ചത്. ഈ നാട് പ്രതികരണ ശേഷിയുളള നാടാണെന്ന് വീണ്ടും തെളിയിക്കണം. അതിനായി പി വി അന്‍വറിന് വോട്ട് ചെയ്യണം’, മനാഫ് അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

