ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍ - Kottayam Media

Crime

ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on

കാലടി :ബൈക്ക് യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപെടുത്താല്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ കൊടികാട്ട് വീട്ടില്‍ അജേഷ് (35) ആണ് കാലടി പോലീസിന്റെ പിടിയിലായത്. രാത്രി ഒമ്പത് മണിയോടെ സുഹൃത്തുമൊത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് മഞ്ഞപ്രയില്‍ ബാറിന് സമീപം വച്ച്‌ തടഞ്ഞ് നിര്‍ത്തി ബെക്ക് ഒടിച്ചിരുന്ന ജോബിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിക്ക് അങ്കമാലി, അയ്യമ്പുഴ, കാലടി, പുത്തന്‍വേലിക്കര, നെടുമ്പാശ്ശേരി എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്. ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, എസ്ഐ മാരായ റ്റി.ബി ബിബിന്‍, പി.ജെ ജോയി എഎസ്‌ഐ അബ്ദുള്‍ സത്താര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version