മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു:ആതിരമ്പുഴ സ്വദേശി മരിച്ചു - Kottayam Media

Kerala

മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു:ആതിരമ്പുഴ സ്വദേശി മരിച്ചു

Posted on

മൂവാറ്റുപുഴ തൃക്കളത്തൂരിൽമലയാറ്റൂർ തീർത്ഥാടന യാത്രക്കാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.അതിരമ്പുഴ കോട്ടയ്ക്കുപുറം നിരപ്പേൽ സനീഷ് ദേവസ്യയാണ് മരിച്ചത്.തൃക്കളത്തൂരിൽ സംഗമംപടിയിലാണ്അപകടമുണ്ടായത്.

 


കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും, മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ കോലഞ്ചേരി മെഡിക്കൽ കോളേജിലും രണ്ടുപേരെ മൂവാറ്റുപുഴ ജനറൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.കെഎസ്ആർടിസിയിലെ യാത്രക്കാർക്കും അപകടത്തിൽ പരിക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version