പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 83 കോടിയുടെ മദ്യം - Kottayam Media

Kerala

പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചു തീര്‍ത്തത് 83 കോടിയുടെ മദ്യം

Posted on

പട്ടിണിയാണേലും മലയാളി പൊളിയാ പുതുവര്‍ഷത്തില്‍ കുടിച്ചു തീര്‍ത്തത് റെക്കോഡ് വിലയ്ക്ക്‌. എത്ര കടത്തിലായാലും കുടിക്കാനാണെങ്കില്‍ മലയാളിയുടെ കയ്യില്‍ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക്. 82.26 കോ​ടി രൂ​പ​യ്ക്കാണ് ഇന്നലെ മാത്രം മലയാളി മദ്യം വാങ്ങിയിരിക്കുന്നത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 12 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍ ഹൗ​സ് ഔ​ട്ട്‌​ല​റ്റി​ലാ​ണ് ഏറ്റവുമധികം വി​ല്‍​പ്പ​ന ന​ട​ന്ന​ത്. ഒ​രു കോ​ടി ആ​റ് ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്.

അ​തേ​സ​മ​യം ക്രി​സ്മ​സ് ത​ലേ​ന്നും മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ കേരളം റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 65.88 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഒ​റ്റ ദി​വ​സം വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് 55 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഓരോ വര്‍ഷം കൂടും തോറും മദ്യവില്‍പ്പന ശാലകളും കുടിക്കാന്‍ വേണ്ട കൃത്യമായ സൗകര്യങ്ങളും ലഭിക്കുന്നതാണ് ഇത്രയധികം വരുമാനം മദ്യത്തില്‍ നിന്ന് ലഭിക്കാന്‍ കാരണം. കൂടാതെ സര്‍ക്കാര്‍ ഏറ്റവുമധികം ടാക്സ് ഈടാക്കുന്നതും മദ്യത്തില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version