മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആന ഇടഞ്ഞു. ചിറവല്ലൂര്‍ സെന്ററില്‍ പുള്ളൂട്ട് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്ന് പേരെ ആന കുടഞ്ഞു താഴെ ഇട്ടു. താഴെ വീണ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
