മലപ്പുറം: മലപ്പുറത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഡിവൈഎസ്പിക്കെതിരെ പരാതി. വനിത എസ്ഐയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശനകൾ ഡിവൈഎസ്പി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്
മലപ്പുറം പൊലീസിലാണ് പരാതി നൽകിയത്. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചുവെന്നും,

അത് എതിർത്തപ്പോൾ പിന്നെയും സമാനമായി പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുകയെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.