Kerala

അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല പാര്‍വതി

കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല പാര്‍വതി.

അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണമെന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത് അന്‍സിബയെ വേണമെന്നാണ് മാല പാര്‍വതി പറഞ്ഞത്.

സമയമെടുത്താലും അമ്മയിലേക്ക് മടങ്ങി വരാതിരിക്കരുത് എന്നും മാല പാര്‍വതി പറഞ്ഞു. ലക്ഷത്തില്‍ ഒരാളാണ് അന്‍സിബ. അപൂര്‍വ്വ സിദ്ധിയുണ്ട്.

നയിക്കാന്‍ അന്‍സിബ വേണം. വേട്ടയാടപ്പെട്ടാലും തളരരുത്. സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം. പലര്‍ക്കും മുറിഞ്ഞിട്ടുണ്ടെന്നും മാല പാര്‍വതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top