സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്.

ഈ പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്. അപ്പോഴാണ് ഈ പാർട്ടി ഒരു തീപ്പന്തമായി മാറുന്നത്. മോദിയും വി. ഡി.യും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് ബലത്തിൽ കേരളത്തിൽ കളിക്കാൻ ഇറങ്ങുന്ന ബി.ജെ.പി അറിയേണ്ടത്:കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാരെ ബിജെപി ഗവൺമെൻ്റ് വേട്ടയാടുന്നതിനെതിരെ ശക്തമായി പ്രതികരിക്കേണ്ട പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവും, മണിക്കൂറുകളോളം നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എത്തി ചോദിച്ചത്. എന്തേ പിണറായി വിജയനെ ED അറസ്റ്റ് ചെയ്യാത്തത്’ എന്നാണ്.