ലോകസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കൊല്ലത്തെ ഇടതു സ്ഥാനാർത്ഥിയും നടനുമായ എം മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം.
