Kerala

‘ഒന്നുറക്കെ കരയാൻ തോന്നുന്നുണ്ടോ?’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോൾ, മറുപടിയുമായി നടൻ

ലോകസഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കൊല്ലത്തെ ഇടതു സ്ഥാനാർത്ഥിയും നടനുമായ എം മുകേഷിന്റെ ഫേസ്ബുക് പോസ്റ്റ്‌ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൈ ഉയർത്തിപ്പിടിച്ചുള്ള ഫോട്ടോയും അതിലെ കമെന്റുകളുമാണ് ചർച്ച വിഷയം.

ഒപ്പം പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്തുനിർത്തിയ കൊല്ലത്തെ പ്രിയപ്പെട്ടവർക്ക് നന്ദി എന്ന കുറിപ്പ് കൂടി ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചുകാണ്ടായിരുന്നു മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ കമന്റ് ബോക്സിൽ നിറയെ ആ പ്രതികൂല സാഹചര്യമെന്തെന്ന ചോദ്യമാണ് ഉയരുന്നത്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top