കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി എം കെ രാഘവന്‍ എംപി.

എല്ലാം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്നിരിക്കെ തെരുവില്‍ വലിച്ചിഴക്കേണ്ട അവസ്ഥയായെന്ന് എം കെ രാഘവന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് മുമ്പിലുണ്ടാകുമ്പോള്‍ എന്തിനാണ് ഇത്തരം അനാവശ്യ ചര്‍ച്ചകള്‍. ഇതിലൊന്നും കാര്യമില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കളങ്കം ഏല്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ച വന്നുകഴിഞ്ഞു. അംഗീകരിക്കാന്‍ കഴിയില്ല. ഇതിനൊക്കെ ഒരു കീഴ്‌വഴക്കം ഉണ്ട്. നടപടിക്രമത്തിന് മുമ്പായി ചര്‍ച്ചകള്‍ വരുന്നത് ശരിയല്ലയെന്നും എം കെ രാഘവന്‍ ആവര്‍ത്തിച്ചു.