കോഴിക്കോട്: അതിര്‍ത്തികടന്നെത്തി നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദത്തിന്റെ വേരറുക്കേണ്ടത് ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് എം.കെ രാഘവന്‍ എംപി.

തീവ്രവാദത്തിനെതിരെ അതിര്‍ത്തിയില്‍ പോരാടുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെയും എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ സന്ദേശ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


