തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ സജീവമായ ആളുകളോട് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് പാര്‍ട്ടി ആലോചിക്കാറുണ്ടെന്നും അപ്പോള്‍ അവര്‍ കൃത്യമായ മറുപടി നല്‍കുമെന്നും എം എം ഹസന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.