കോഴിക്കോട്: മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മാരകമായ ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്ന യുവാവ് പിടിയിലായി.

ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് (36) ആണ് LSD സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. ഇയാളിൽ നിന്ന് ആറ് LSD സ്റ്റാമ്പുകളാണ് കണ്ടെടുത്തത്, ഇതിന് ഏകദേശം 0.020 ഗ്രാം തൂക്കം വരും. വിപണിയിൽ ഉയർന്ന വിലയുള്ളതും ആവശ്യക്കാർ ഏറെയുള്ളതുമായ ലഹരിവസ്തുവാണ് LSD സ്റ്റാമ്പ്.
ഉള്ളിയേരി, അത്തോളി പ്രദേശങ്ങളിലും മൊടക്കല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചും ജവാദ് വ്യാപകമായി ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് ഇയാൾ LSD സ്റ്റാമ്പുകളുമായി പിടിയിലായത്.
