രാജ്യത്ത് വാണിജ്യ സിലിൻഡറിന് വില കുത്തനെ വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിൻഡറിന് 15.50 രൂപയാണ് വര്‍ധിപ്പിച്ചത്.

ദില്ലിയില്‍ വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില 1595.50 രൂപയായി ഉയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വില നിയന്ത്രണാവകാശം കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകിയതിനാൽ ഇടക്കിടെ വില വർധിപ്പിക്കാറുണ്ട്.
ആഗോളതലത്തിലുള്ള എല്‍ പി ജി നിരക്കുകളുടെയും വിതരണ ചെലവിന്റെയും അടിസ്ഥാനത്തിലുള്ള സ്ഥിരമായ വില ക്രമീകരണമാണ് ഇതെന്നാണ് കമ്പനികള്‍ പറയുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയാണ് പെട്രോള്‍- ഡീസല്‍ വിലയും പാചക വാതക വിലയും ക്രമീകരിക്കുന്നത്. ഓരോ മാസവും ആദ്യത്തിലാണ് ഇത്തരത്തിലുള്ള ക്രമീകരണം വരാറുള്ളത്.