സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് – എ ഷാജഹാന്‍ പറഞ്ഞു.
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. പിന്നാലെ ഇന്ന് കൂടിക്കാഴ്ചയും നടത്തി.