Kerala

മലമ്പുഴയിൽ പുലി വീണ്ടും വളർത്തു നായയെ പിടിച്ചു; ഒരേ വീട്ടിൽ പുലിയെത്തുന്നത് നാലാം തവണ

പാലക്കാട്: മലമ്പുഴ എലിവാലില്‍ വീണ്ടും പുലി. ജനവാസമേഖലയിലാണ് പുലിയെ കണ്ടെത്തിയത്. പുലി ജനവാസ മേഖലയില്‍ നിന്നും വളര്‍ത്തുനായയെ പിടിച്ചു. എലിവാല്‍ സ്വദേശി കൃഷ്ണന്റെ വീട്ടിലാണ് വീണ്ടും പുലിയെത്തി നായയെ പിടികൂടിയത്. കഴിഞ്ഞ പതിനാലാം തീയതിയും ഇവിടെ പുലിയെത്തി നായയെ പിടികൂടിയിരുന്നു.

ഈ വര്‍ഷം നാലാം തവണയാണ് കൃഷ്ണന്റെ വീട്ടില്‍ പുലിയെത്തുന്നത്. വീട്ടുകാരുടെ കണ്‍മുന്നില്‍ വച്ചാണ് നായയെ പുലി പിടികൂടിയത്. നേരത്തെ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചിട്ടില്ല.

കൃഷ്ണന്റെ ഒറ്റമുറി വീടിനുള്ളിലെ വാതില്‍ മാന്തി പൊളിച്ചാണ് നേരത്തെ പുലി വീട്ടില്‍ കയറിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top