ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍ പുലി കയറി. ഇന്ന് വൈകുന്നേരത്തോടെയാണ് കലക്ട്രേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മട്രിക്കുലേഷന്‍ സ്‌കൂളില്‍ പുലി കയറിയത്. സ്‌കൂളില്‍ കയറിയ പുലി ജീവനക്കാരനെ ആക്രമിച്ചു. വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

