പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ആണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. സിസിടിവിയിൽ പതിഞ്ഞത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ്.

ഇവിടെയാണ്ഇ റങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

