തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ മെയ് 20ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു. അന്ന് പ്രാദേശിക തലത്തില്‍ യുഡിഎഫ് കരിങ്കൊടി പ്രകടനം നടത്തും.

നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യുഡിഎഫ് പൂര്‍ണമായി ബഹിഷ്‌ക്കരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

