Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; നീക്കം മദ്യലോബിയെ സഹായിക്കാനെന്ന് ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

നികുതി കുറച്ചാല്‍ വലിയ രീതിയില്‍ മദ്യ വ്യാപനത്തിന് കാരണമാകും. മദ്യ മുതലാളിമാര്‍ക്ക് വലിയ തോതില്‍ പണമുണ്ടാക്കുന്നതിന് കഴിയുമെന്നും അദ്ദേഹം ആരോപിച്ചു.

വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ല. മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടി പി രാമകൃഷ്ണന്‍ ആരോപിച്ചു.

സിഎംആര്‍എൽ-എക്സാലോജിക് കേസ് രണ്ട് കമ്പനികള്‍ തമ്മിലുള്ള പ്രശ്നമാണെന്നും അത് അവര്‍ തന്നെ പരിഹരിക്കട്ടെയെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. അന്വേഷണത്തില്‍ എതിര്‍പ്പില്ല.

ആ കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ഇതില്‍ എങ്ങനെ പ്രതിഷേധിക്കുമെന്ന് നേരത്തെ കണ്ടതല്ലേയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top