കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനസ്ഥാപിയ്ക്കണം കെ റ്റി യു സി (ബി) - Kottayam Media

Kerala

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനസ്ഥാപിയ്ക്കണം കെ റ്റി യു സി (ബി)

Posted on

കോട്ടയം :പാലാ :കെ .റ്റി.യു.സി.(ബി) പാലാ നിയോജകമണ്ഡലം കമ്മറ്റി പാലാ മഹാറാണി ഓഡിറ്റോറിയത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്  മനോജ് കെ.കെ (കാപ്പി മനോജ് ) യുടെ അദ്ധ്യക്ഷതയിൽ കൂടി .യോഗം കെ റ്റി യു സി (ബി) ജില്ലാ പ്രസിഡന്റ്  മനോജ്  മാഞ്ചേരിൽ ഉദ്ഘാടനം ചെയ്തു.

കേരളാ കോൺഗ്രസ്സ് (ബി) ജില്ലാ പ്രസിഡന്റ്  സാജൻ ആലക്കുളം മുഖ്യ പ്രഭാഷണം നടത്തി. പാലായിൽ മുൻപ് ഉണ്ടായിരുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ് പുനസ്ഥാപിയ്ക്കുന്നതിനു വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം എന്ന് കെ റ്റി യു സി (ബി) ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ, കർഷക യൂണിയൻ ബി സംസ്ഥാന പ്രസിഡന്റ് ഹരിപ്രസാദ് പാലാ . ജില്ലാ ട്രഷറർ : ജി ജോ മൂഴയിൽ കെറ്റിയുസി (ബി ) ജില്ലാ സെക്രട്ടറി ബിജു , വൈസ് പ്രസിഡന്റ് റിജോ പാദുവാ ജില്ലാ ട്രഷറർ : ഷാജീ എൻ . പി പാലാ നിയോജക മണ്ഡലം പ്രസിഡന്റ്  പ്രശാന്ത് നന്ദകുമാർ തുങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version