എൻസിആർടി പാഠപുസ്തക വിഷയം; കെ എസ് യു മാർച്ചിൽ സംഘർഷം; ജല പീരങ്കി പ്രയോഗിച്ച് പോലീസ് - Kottayam Media

Kerala

എൻസിആർടി പാഠപുസ്തക വിഷയം; കെ എസ് യു മാർച്ചിൽ സംഘർഷം; ജല പീരങ്കി പ്രയോഗിച്ച് പോലീസ്

Posted on

തിരുവനന്തപുരം : കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എൻസിആർടി പാഠപുസ്തകത്തിൽ കാവിവൽക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ ഒരു പ്രവർത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ പ്രവർത്തകർ എം ജി റോഡ് ഉപരോധിക്കുകയാണ്. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version