സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന്  ദാരുണാന്ത്യം - Kottayam Media

Kerala

സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന്  ദാരുണാന്ത്യം

Posted on

സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന്  ദാരുണാന്ത്യം. ദക്ഷിണ സൗദി അതിര്‍ത്തി പട്ടണമായ നജ്റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടെയും മകനാണ്. നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version