തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ വനിതകള്‍ക്ക് പരിഗണന വേണമെന്ന് ആവശ്യം. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ജനപ്രതിനിധികളെ പ്രധാന ചുമതലകളില്‍ പരിഗണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. എംഎല്‍എമാരെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. കെപിസിസി പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.
നിലവില്‍ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴക്കന്‍, ആന്റോ ആന്റണി, വി എസ് ശിവകുമാര്‍, എം കെ രാഘവന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരാണ് പരിഗണനയില്‍. ഭൂരിഭാഗം ഡിസിസികളിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം.