ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

എടുക്കേണ്ട തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയെ കണ്ടത് കെപിസിസി ആധ്യക്ഷനെ തീരുമാനിക്കാനാണെന്ന റിപ്പോർട്ടുകളും കെസി തള്ളി. രാഹുല്‍ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതാണ്. അത് ഈ വിഷയം ചര്‍ച്ച ചെയ്യാനല്ല. മറ്റ് ഒരുപാട് വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.

