പാലക്കാട്: കേന്ദ്രത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനവും കേന്ദ്രവും വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണമെന്നും വിഴിഞ്ഞം അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തിൻ്റെ കടം വർധിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ പൊതുകടവും ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയും. കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ കേരളത്തിൻ്റെ വിഹിതം കഴിഞ്ഞ വർഷം 70 ശതമാനമായി വർധിച്ചു. അടുത്ത വർഷം അത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

