Kerala

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണനയില്ല; കെപിസിസി വേദിയിൽ കലാപക്കൊടി ഉയർത്തി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെപിസിസി നേതൃത്വങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണ ലഭിക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. എഐസിസിയിൽ ഉണ്ട് എങ്കിലും കേരളത്തിൽ ഇല്ല എന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടിൽ അർഹമായ പരിഗണന ഈ വിഭാഗങ്ങൾക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

കേരളത്തിലെ കെപിസിസി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ട്. അവിടെ ഒരു വിഭാഗത്തിൽപ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. ഇതിന് കെ മുരളീധരൻ മറുപടിയുമായും രംഗത്തെത്തി. എംപി എന്ന് പറഞ്ഞാൽ നല്ല പോസ്റ്റാണ്. അതിന് കുറെ മെച്ചമുണ്ട്. സുരേഷിന് എപ്പോൾ വേണമെങ്കിലും ഡൽഹിയിലേക്ക് പോകാം. വിമാനത്തിന് ടിക്കറ്റെടുക്കാൻ സർക്കാർ കാശ് നൽകും. എന്നാൽ താൻ പെൻഷൻ കാശിൽ നിന്ന് ഡൽഹിക്ക് പോകണമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.

ഷാഫി വടകരയിലെത്തിയപ്പോൾ ഗ്രാഫ് ഉയർന്നെന്നും എന്നാൽ താന്‍ തൃശൂരിൽ കാല് കുത്തിയപ്പോൾ തന്റെയും ഒപ്പം പ്രതാപന്റെയും ഗ്രാഫ് താഴ്ന്നുവെന്നും മുരളീധരൻ തമാശ രൂപേണ പറഞ്ഞു. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top