കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് മര്‍ദനം. ഫുട്‌ബോള്‍ താരമായ വിദ്യാര്‍ത്ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപുടത്തിന് പരുക്കേറ്റു, കുട്ടി ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിരുന്നു. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കിയിരുന്നത്.

