കടുവാ സിനിമയുടെ ഷൂട്ടിംഗ് നിർത്തി വയ്ക്കണമെന്ന് കോടതി വിധി - Kottayam Media

Kerala

കടുവാ സിനിമയുടെ ഷൂട്ടിംഗ് നിർത്തി വയ്ക്കണമെന്ന് കോടതി വിധി

Posted on

കൊച്ചി :കടുവാ എന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തി വയ്ക്കുവാൻ കോടതി വിധിച്ചു.കൊച്ചി സിജെഎം കോടതിയാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ കടുവയുടെ ചിത്രീകരണം നിർത്തി വയ്ക്കാൻ ഉത്തരവായത്.

 

 

പാലായ്ക്കടുത്ത് മീനച്ചിൽ സ്വദേശിയായ കുറുവച്ചൻ കുരുവിനാക്കുന്നേൽ  എന്ന കർഷകനാണ് കടുവയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.വ്യാഘ്രം എന്ന പേരിൽ തന്റെ ജീവിത കഥ സിനിമയാക്കുവാൻ രഞ്ജി പണിക്കരും.,ഷാജി കൈലാസും തന്നെ സമീപിച്ചിരുന്നെന്നും തിരക്കഥ താൻ കണ്ടു സമ്മതം അറിയിച്ചിരുന്നെന്നും എന്നാൽ പിന്നെ തന്റെ അറിവോ സമ്മതമോ കൂടാതെ കടുവ  എന്ന പേരിൽ സിനിമാ ചിത്രീകരിക്കുന്നതായി അറിഞ്ഞെന്നു മാണ് കുറുവച്ചൻ കോടതിയെ അറിയിച്ചത്.  ഈ സിനിമയിൽ തന്നെയും തന്റെ കുടുംബത്തെയും മോശമായി ചിത്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.കാഞ്ഞിരപ്പള്ളിക്കാരി  ആയ ജഡ്ജി തന്നെയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

അതെ സമയം ഇന്ന് കടുവയുടെ ഷൂട്ടിംഗ് കോട്ടയത്ത് പുരോഗമിക്കവേ നാൽപതോളം ജൂനിയർ ആർട്ടിസ്റ്റുകൾക്കു ഭക്ഷണം നൽകിയില്ലെന്നും.നൽകിയത് തന്നെ ഡേറ്റ് കഴിഞ്ഞ ചപ്പാത്തികളാണെന്നും ആരോപണമുയർന്നു.ഭക്ഷ്യ വിഷബാധയേറ്റ ആർട്ടിസ്റ്റുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഈ നടപടിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.അതിന്റെ ഭാഗമായി സംഘർഷവും ഉരുണ്ടു കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version