സംസ്ഥാനത്തിന്റെ വികസനത്തിൽ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലം: പി ജെ ജോസഫ് - Kottayam Media

Education

സംസ്ഥാനത്തിന്റെ വികസനത്തിൽ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലം: പി ജെ ജോസഫ്

Posted on

തൊടുപുഴ: സംസ്ഥാനത്തിന്റെ വികസനത്തിൽ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും പലപ്പോഴും പ്രതിസന്ധി ഘട്ടത്തിൽ നമുക്കു ശക്തിയായി മാറുന്നതു സഹകരണ മേഖലയാണെന്നും പി.ജെ ജോസഫ് എംഎൽഎ. പുറപ്പുഴ സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി ആഘോഷവും നവീകരിച്ച ബാങ്ക് ഹാളിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

 

കാലോചിതമായ മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് മാത്രമേ സഹകരണ സംഘങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മുന്നോട്ടു പോകാനാകൂ. സാധാരണക്കാരുടെ ദുരിതങ്ങൾക്കറുതി വരുത്താനായി നാട്ടിൻപുറങ്ങളിൽ സ്ഥാപിതമായ സഹകരണ സംഘങ്ങൾ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നും ജോസഫ് പറഞ്ഞു. കേരളത്തിലെ പൊതുവായ വികസന പ്രശ്നങ്ങളിൽ എന്നും ശക്തമായ ഇടപെടൽ നടത്തിയിട്ടുള്ളത് സഹകരണ പ്രസ്ഥാനങ്ങൾ ആണെന്ന് മുഖ്യാതിഥിയായിരുന്ന ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. സഹകരണ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നും വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് യുവജനങ്ങളെ എങ്ങനെ സഹകരണ മേഖലയുമായി ബന്ധിപ്പിച്ച് ശക്തിപ്പെടുത്താമെന്ന് ചിന്തിക്കേണ്ട സമയമായെന്നും ഡീൻ പറഞ്ഞു.

 

 

യോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആദ്യ കാല പ്രവർത്തകരെയും മുൻ പ്രസിഡന്റുമാരെയും യോഗത്തിൽ ആദരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ എം. ജെ സ്റ്റാൻലി , പഞ്ചായത്തു പ്രസിഡന്റ് തോമസ് പയറ്റനാൽ, കേരള ബാങ്ക് ഡെപ്യൂട്ടി ജി എം കെ എസ് സജിത്ത്, മാത്യു ജോൺ, മാത്യു ആന്റണി, അഡ്വ ജോർജ് മാത്യു, വി ബി ദിലീപ് കുമാർ, പ്രിയാമോൾ തോമസ്, റെനീഷ് മാത്യു, സോമി വട്ടയ്ക്കാട്ട്, ബിജു വി എസ്, പി ജി പ്രസാദ്, തോമസ് വെളിയത്തു മാലിൽ, പി പി അനിൽകുമാർ, ബാങ്ക് സെക്രട്ടറി ബിന്ദു മോൾ എം ജെ , രാജേശ്വരി ഹരിധരൻ , ജോർജ് എം.വി മുല്ലക്കരിയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version