കാറിടിച്ച് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു - Kottayam Media

Crime

കാറിടിച്ച് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു

Posted on

 

ബാലുശ്ശേരി (കോഴിക്കോട്) മഞ്ഞപ്പാലത്ത് കാറിടിച്ച് തെറിച്ച് വീണ സ്‌കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചു.നരിക്കുനി താഴെ കരുവന്‍ പൊയില്‍ ബിനിലയാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കൊട്ടാരമുക്കിലായിരുന്നു അപകടം. കൂട്ടാലിടയിലെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.മൂന്നു വാഹനങ്ങളും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു.

 

കാര്‍ സ്‌ക്കൂട്ടറിലിടിക്കുകയും , നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്കുള്ളിലേക്ക് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരായി പരുക്കേറ്റ ബിനിലയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.അപകടം വരുത്തി നിര്‍ത്താതെ പോയ കാറ് കണ്ടെത്താന്‍ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version