കൃഷിയും കർഷകരും രാജ്യത്തിന്റെ അമൂല്യ സമ്പത്ത് - ജോസ് കെ മാണി എം പി - Kottayam Media

Kerala

കൃഷിയും കർഷകരും രാജ്യത്തിന്റെ അമൂല്യ സമ്പത്ത് – ജോസ് കെ മാണി എം പി

Posted on

പാലാ :രാമപുരം: കൃഷിയും കർഷകരുമാണ് രാജ്യത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്തെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. അതുകൊണ്ട് . തന്നെയാണ് കർഷക സമരത്തിന് ഇത്രയധികം പ്രാധാന്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്പൈസസ് ബോർഡ് ചെയർമാൻ എ ജി ്് തങ്കപ്പന് മംഗളം ദിനപത്രം രാമപുരം ബ്യൂറോ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി.

 

സ്പൈസസ് ബോർഡ് ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള പൊതുമേഖല സ്ഥാപനമാണെന്നും എ ജി യുടെ സ്ഥാനലബ്ദിയോടെ കേരളത്തിലെ കർഷകർക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും എം പി പറഞ്ഞു. പൊന്നാടയും ഏലയ്ക്ക മാലയും മൊമന്റോയും നലകിയാണ് സ്വീകരിച്ചത്. സുഗന്ധ വ്യഞ്ജന കർഷകർക്ക് പ്രയോജനപ്രദമാക്കുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള ശ്രമക്കൾ ആരംഭിച്ചതായി എ ജി തങ്കപ്പൻ പറഞ്ഞു. മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നില്ലെന്നും ഇടനിലക്കാരാണ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

യോഗത്തിൽ വച്ച് രാമപുരം പഞ്ചായത്തിലെ 5 മികച്ച കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ബി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പുന്നത്താനം. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മനോജ് ചീങ്കല്ലേൽ. കരുണ ഹോസ്പിറ്റൽ ഡയറക്ടർ ഡോ പി ജി സതീഷ് ബാബു, എസ് എൻ ഡി പി രാമപുരം ശാഖ പ്രസിഡന്റ് സുകുമാരൻ പെരുമ്പ്രായിൽ . നാലമ്പല ദർശനകമ്മറ്റി പബ്ലിസിറ്റി കൺവീനർ കെ കെ വിനു,ജെയ്‌മോൻ മുടയാരം ,ആന്റണി പാൽക്കുന്നേൽ,ബെന്നി അബ്രാഹം തെരുവത്ത്,സലിം ഇല്ലിമൂട്ടിൽ,സന്തോഷ് കിഴക്കേക്കര,സി ജി വിജയകുമാർ ചിറക്കൽ,എസ് സുധീർ കൊച്ചുപറമ്പിൽ,ഷാജി ഇല്ലിമൂട്ടിൽ,ജിൻസ് തോമസ് കോലത്ത്, മംഗളം ജില്ല ബ്യൂറോ ചീഫ് ഷാലു മാത്യു, രാമപുരം ലേഖകൻ വിശ്വൻ രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version