ചായയുടെ പേരിലുണ്ടായ തര്‍ക്കം ; വൃദ്ധനെ മര്‍ദ്ദിച്ച കടയുടമയെ പഞ്ഞിക്കിട്ട് മകള്‍ - Kottayam Media

Crime

ചായയുടെ പേരിലുണ്ടായ തര്‍ക്കം ; വൃദ്ധനെ മര്‍ദ്ദിച്ച കടയുടമയെ പഞ്ഞിക്കിട്ട് മകള്‍

Posted on

ശിവപുരി :അഞ്ച് രൂപ ചായയുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ വൃദ്ധനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തി മകള്‍. വൃദ്ധനായ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടയുടമയെ മകളെത്തി പൊതിരെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ മുന്നേറുകയാണ്. മധ്യപ്രദേശിലെ ശിവപുരിയിലെ ദിനാര ടൗണിലാണ് സംഭവം നടന്നത്. ഫ്രീപ്രസ് ജേണല്‍ ട്വിറ്ററിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

തേജ് സിംഗ് എന്നയാളെയാണ് ഭുര എന്ന കടയുടമ മര്‍ദ്ദിച്ചത്. ചായ കുടിച്ചതിന് ശേഷം തേജ് സിംഗ് അഞ്ച് രൂപ നല്‍കിയിട്ടും തന്നില്ലെന്ന് ഭുര പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തേജ് സിംഗിനെ ദുര മര്‍ദ്ദിക്കുകയായിരുന്നു. തേജ് സിംഗ് വീട്ടിലെത്തിയതോടെ സംഭവം അറിഞ്ഞ മകള്‍ ഇത് ചോദിക്കാന്‍ ഷോപ്പിലെത്തുകയും വടിയുമായെത്തിയ അവള്‍ കടയുടമയെ തിരിച്ചടിക്കുകയു മായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version