വാ​യ്പ നി​ഷേ​ധി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി​യ യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ഈ​മാ​സം 29ന് - Kottayam Media

Kerala

വാ​യ്പ നി​ഷേ​ധി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി​യ യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ഈ​മാ​സം 29ന്

Posted on

തൃശൂർ :അ​വ​സാ​ന നി​മി​ഷം വാ​യ്പ നി​ഷേ​ധി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ ജീ​വ​നൊ​ടു​ക്കി​യ യു​വാ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചു. ഈ​മാ​സം 29 ന് ​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹം. കഴി​ഞ്ഞ​ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ തൃ​ശൂ​ര്‍ ഗാ​ന്ധി​ന​ഗ​ര്‍ കു​ണ്ടു​വാ​റ​യി​ല്‍ പ​ച്ചാ​ല​പ്പൂ​ട്ട് വി​പി​ന്‍റെ (26) സ​ഹോ​ദ​രി വി​ദ്യ​യെ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി നി​ധി​ന്‍ താ​ലി​കെ​ട്ടും. എ.​സി ടെ​ക്നീ​ഷ്യ​നാ​യ നി​ധി​ന്‍ വി​വാ​ഹ​ശേ​ഷം ജ​നു​വ​രി​യി​ല്‍ ഗ​ള്‍​ഫി​ലേ​ക്ക് മ​ട​ങ്ങും. തൃ​ശൂ​ര്‍ സേ​വ​ന മെ​ഡി​ക്ക​ല്‍​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് വി​ദ്യ.

 

 

നി​ര​വ​ധി പേ​രാ​ണ് വാ​ഗ്ദാ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളു​മാ​യി ബു​ധ​നാ​ഴ്​​ച​യും വി​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ബാങ്കില്‍ നിന്നും വായ്പ അനുവദിച്ചു എന്ന് സന്ദേശം വന്നതിനെ തുടര്‍ന്ന് യുവാവ് സഹോദരിയെയും മാതാവിനെയുെ കൂട്ടി ജൂവലറിയില്‍ സ്വര്‍ണം എടുക്കാന്‍ എത്തിയിരുന്നു പിന്നീടാണ് വായ്പ കിട്ടില്ലെന്ന് പറഞ്ഞ് ബാങ്കില്‍ നിന്ന് രണ്ടാം സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് മാതാവിനെയും സഹോദരിയേയും ജൂവലറിയില്‍ ഇരുത്തി വീട്ടിലേയ്ക്കു പോയ വി​പിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version