കോട്ടയത്ത് കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം.കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു - Kottayam Media

Kerala

കോട്ടയത്ത് കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം.കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

Posted on

കോട്ടയത്ത് കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം.കാറിടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.ഡ്രൈവറെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയ്യാൾ മദ്യലഹരിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇന്ന് രാത്രി 7.45 ന് കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ബജിക്കടയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും, പെട്ടി ഓട്ടോറിക്ഷ ഭാഗീകമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version