കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമയി എക്‌സൈസ് സംഘം കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 918 കേസുകള്‍. അബ്കാരി കേസുകളിലായി 165 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 467 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 1830 ലിറ്റര്‍ വൈനും പിടിച്ചു. മയക്കുമരുന്ന് കേസുകളിലായി 97 പേരെ അറസ്റ്റ് ചെയ്തു.
