കോട്ടയം: തിരുവനന്തപുരത്ത് നടക്കുന്ന ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെ നാടകീയ സംഭവങ്ങള്‍. ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് കോട്ടയം കളക്ടറേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യവേ പന്തല്‍ പൊളിക്കാന്‍ പൊലീസെത്തിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.

സമരം നടക്കുന്നതിനിടെ തൊഴിലാളികളെത്തി പന്തല്‍ പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. ഉദ്ഘാട പ്രസംഗം നടത്തവേ എന്താണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്താണ് നടക്കുന്നതെന്ന് പ്രവര്‍ത്തകരോട് ചോദിച്ചു. പൊലീസ് നിര്‍ദേശപ്രകാരം പന്തല്‍ പൊളിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതോടെ തിരുവഞ്ചൂര്‍ അത് നടക്കില്ലെന്ന് പ്രഖ്യാപിച്ചു. പന്തല്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കാനും തൊഴിലാളികളോട് പിന്‍വാങ്ങാനും എംഎല്‍എ ആവശ്യപ്പെട്ടു.
പൊളിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനും പ്രവര്‍ത്തകരും ചേര്‍ന്ന് എടുത്തുമാറ്റി. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ എംഎല്‍എ പ്രസംഗം തുടര്‍ന്നു.
