Kerala

കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

എറണാകുളം: എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഊന്നുകല്ലിനു സമീപമുള്ള ആൾത്താമസം ഇല്ലാത്ത വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ഒരുപാട് നാളുകളായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ നടന്നുവരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top