ഇന്ത്യന്‍ സൈന്യത്തെ പ്രകീർത്തിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമയും. ദുഷ്‌കരമായ സമയങ്ങളില്‍ സംരക്ഷിച്ചതിന് എന്നുമെന്നും കടപ്പാടുണ്ടാകുമെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സൈനിക കുടുംബത്തില്‍ നിന്നുള്ളയാളാണ് അനുഷ്‌ക. അനുഷ്‌ക ശര്‍മയുടെ പിതാവ് കേണല്‍ അജയ് കുമാര്‍ ശര്‍മയാണ്.

L

ഇന്ത്യന്‍ സായുധ സേന നായകന്മാരാണെന്നും അനുഷ്ക കുറിച്ചു. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്- എന്നും കുറിപ്പിലുണ്ട്. അനുഷ്‌കയുടെ പോസ്റ്റ് വന്ന് അധികം വൈകാതെ കോഹ്ലിയും സൈന്യത്തിനായി സന്ദേശം പങ്കുവെച്ചു.
ഈ ദുഷ്‌കരമായ സമയങ്ങളില്‍ നമ്മുടെ രാജ്യത്തെ ശക്തമായി സംരക്ഷിച്ചതിന് സായുധ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നു- അദ്ദേഹം കുറിച്ചു.

