ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.

നിലപാട് വിശദീകരിക്കാന്‍ സംസ്ഥാനതലത്തില്‍ ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്യമാണ്.
പങ്കെടുക്കേണ്ടെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രചാരണം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും അതിന്റെ ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുയോഗങ്ങള്‍ നടത്തി നിലപാട് വിശദീകരിക്കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.