
കൊച്ചി: ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിൽ. മൂന്നുകേസുകളിലായാണ് അറസ്റ്റ്. മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27) പൂനെ സ്വദേശിനി അയിഷ ഗഫാർ സെയ്ത്(39) മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് നൽകിയിരുന്ന മുഹമ്മദ് അജ്മൽ (28)

മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരാണ് വിവിധ സ്ഥലങ്ങളില് നിന്ന് അറസ്റ്റിലായത്. എന്നാൽ ഇവർ പരസ്പരം ബന്ധമുള്ള സംഘമാണെന്നും സൂചന.
റിഫാസ് റഫീക്ക്, അയിഷ ഗഫാർ സെയ്ത് എന്നിവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും 16 ലക്ഷം വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഷഞ്ജൽ മുഹമ്മദ് അജ്മൽ എന്നിവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയിൽ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

