സ്പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെഎന്‍എ ഖാദര്‍ സാഹിബേ: റിജില്‍ മാക്കുറ്റി - Kottayam Media

Kerala

സ്പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെഎന്‍എ ഖാദര്‍ സാഹിബേ: റിജില്‍ മാക്കുറ്റി

Posted on

കണ്ണൂര്‍: ആര്‍എസ്‌എസ് മുഖപത്രമായ കേസരിയുടെ പരിപാടിയില്‍ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിനെ സോഷ്യല്‍ മീഡിയയിലൂടെ അതിരൂക്ഷമായി യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി വിമര്‍ശിച്ചു. സംഘികള്‍ താങ്കള്‍ക്ക് അണിയിച്ചുതന്ന ഷോള്‍ പ്രവാചക നിന്ദ നടത്തി ഇന്‍ഡ്യന്‍ സംസ്‌കൃതിയെ ലോകത്തിന് മുന്നില്‍ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ലെയെന്നും റിജില്‍ കെഎന്‍എ ഖാദറിനോട് ചോദിച്ചു.

 

ഫെയ്‌സ്ബുക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ കെഎന്‍എ ഖാദറിനെതിരെ പ്രതികരിച്ചത്. സ്പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെഎന്‍എ ഖാദര്‍ സാഹിബേ എന്നും റിജില്‍ പരിഹസിച്ചു. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത നടപടിയാണ് മുസ്‌ലിം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിജില്‍ പോസ്റ്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version