കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാമ്പുകളുമായി അർച്ചന വിമൻസ് സെൻ്റർ - Kottayam Media

Health

കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാമ്പുകളുമായി അർച്ചന വിമൻസ് സെൻ്റർ

Posted on

ഏറ്റുമാനൂർ: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളുമായി ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമാക്കുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗമായ അർച്ചന വിമൻസ് സെന്റർ. പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പ്, ഏറ്റുമാനൂർ ജനമൈത്രി പോലീസ്, കോട്ടയം ജില്ലാ ആശുപത്രി ബ്ലെഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പുകൾ നടത്തിയത്.

 

ഏറ്റുമാനൂർ വ്യാപാരഭവൻഓഡിറ്റോറിയത്തിൽ അർച്ചന വിമൻസ് സെൻ്റർ ഡയറക്ടർ മിസ്സ് ത്രേസ്യാമ്മ മാത്യുവിൻ്റെ
അദ്ധ്യക്ഷതതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ പ്രിയ ഉദ്ഘാടനം നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ബിജു കെ കെ, പ്രോജക്ട് മാനേജർ പോൾസൺ കൊട്ടാരത്തിൽ, ഡോക്ടർ ബ്രിജീത്ത് തോമസ് , കമ്മ്യൂണിറ്റി ഓർഗ്ഗനൈസർമാരായ ഷീലാ കെ എസ്, ജസ്റ്റിൻ പി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത്. ജോയിസ് മാത്യു, അമല മാത്യു, ജിബിൻ ജോഷി, ഗീത ഉണ്ണികൃഷ്ണൻ , സ്മിതാ ജി നായർ , ഗിരിജ കെ ആർ , ലിസി ബെന്നി, ബിൻസി ബിജു, ഉദയ ഷിബു , സുമ ബാമ്പു, ലീന സോമി, ഷബീന ഷൈജുഎന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പേർ രക്തദാന ക്യാമ്പിൽ പങ്കാളികളായി.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ക്യാമ്പുകളാണ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച്‌ അർച്ചന വിമൻസ് സെൻ്റർ കോവിഡു കാലത്ത് സംഘടിപ്പിച്ചതെന്ന് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version