യുവാവിനെ പൈന്‍ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - Kottayam Media

Crime

യുവാവിനെ പൈന്‍ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Posted on

മുണ്ടക്കയം :യുവാവിനെ പൈന്‍ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കയാര്‍ വെമ്പ്ലി സ്വദേശി കൊച്ചുതൊണ്ടയില്‍ അഭിജിത്ത് (20)നെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പൈന്‍ കാട് സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. അഭിജിത്ത് മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ്മാന്‍ ആയിരുന്നു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version