ഡോക്ടമാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചയാള്‍ ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു - Kottayam Media

Crime

ഡോക്ടമാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചയാള്‍ ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു

Posted on

ദൽഹി :ഡോക്ടമാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചയാള്‍ ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നു.ഡല്‍ഹി നരേലയില്‍ തിക്രി ഖുര്‍ദ് ഗ്രാമത്തിലെ സതീശ് ഭരദ്വാജ് (62) ആണ് ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്നത്. ഏറെ നാളുകളായി ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സതീശ്.

 

വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്‌കാരം നടത്തുന്നതിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യകര്‍മ്മങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് മൃതദേഹത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ സതീശ് കണ്ണ് തുറക്കുകയും ശ്വാസം വലിക്കാന്‍ തുടങ്ങുകയും ചെയ്തു. സതീശിന് ജീവനുണ്ടെന്ന് മനസിലാക്കിയതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version