Kerala

ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍

മലപ്പുറം: ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് കിഷന്‍ചന്ദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിഷന്‍ചന്ദിനെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നായിരുന്നു നടപടി.

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കിഷന്‍ചന്ദ് അടക്കം ഒരു വിഭാഗം നേതാക്കള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്ത് ആര്‍ജെഡി പരാജയപ്പെട്ടിരുന്നു. ഇതില്‍ മൂന്നിടത്ത് സിപിഐഎം

കാലുവാരിയെന്നായിരുന്നു കിഷന്‍ചന്ദ് അടക്കമുള്ളവരുടെ ആരോപണം. ഇതിന് പിന്നാലെ സിപിഐഎമ്മുമായി കിഷന്‍ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം അകന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് നേതാവ് എം കമലം അനുസ്മരണ പരിപാടിയില്‍ കിഷന്‍ചന്ദ് പങ്കെടുത്തു. സിപിഐഎം വോട്ട് മറിച്ച രാഷ്ട്രീയ പ്രസ്ഥാനമെന്ന് കിഷന്‍ചന്ദ് ആരോപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top