കേറിവാടാ മക്കളെ......ബാഗ് ഇവിടെ വെക്കടാ മക്കളെ ..കൊച്ചി മെട്രോയിൽ ജൂൺ ഒന്നിന് സൗജന്യ യാത്ര - Kottayam Media

Kerala

കേറിവാടാ മക്കളെ……ബാഗ് ഇവിടെ വെക്കടാ മക്കളെ ..കൊച്ചി മെട്രോയിൽ ജൂൺ ഒന്നിന് സൗജന്യ യാത്ര

Posted on

 

കൊച്ചി : ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം.പുതിയ അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version